സമയം പാതിരയായ്. കനല്‍ക്കട്ടകള്‍ക്കിടയില്‍ നിന്നും തണുപ്പിന്‍റെ പുതപ്പുചൂടിപ്പിടിച്ച് നില്‍ക്കുന്ന ആ മാനത്ത് ആരൊക്കയോ മുത്തുമാലയണിഞ്ഞുകൊണ്ട് കണ്ണ് ചിമ്മുന്നു. രാത്രിയുടെ അഗാധമായ ആ കൂരിരുട്ടിന് ഒരു തണലെന്നവണ്ണം അന്ന് ആ നിലാവ് മനസ്സിലാദ്യമായി സമാധാനം നല്‍കി. കഴിഞ്ഞ പല നാളുകളായി പകലില്‍ നഷ്ടപ്പെട്ട പ്രാര്‍ത്ഥനയുടെ ഓര്‍മ്മകള്‍ മനസ്സിലെപ്പോഴും കനല്‍ക്കട്ടകള്‍ നിറയ്ക്കുകയായിരുന്നു. അതൊരു പുത്തന്‍ ഉണര്‍വ്വ് നല്‍കുമെന്ന വിശ്വാസത്തില്‍ ദൈവത്തിന് സ്തുതി നല്‍കി മാസങ്ങള്‍ക്ക് ശേഷം അന്നാദ്യമായി രാത്രിയുടെ പുതപ്പിനടിയില്‍ ഒതുങ്ങിക്കൂടി.
പിറ്റേന്നുണ്ടായ മഴയുടെ കുളിരില്‍ മുങ്ങിയ ഒരു നാടിനെയാണ് ആദ്യം ഞാന്‍ ഓര്‍ത്തെടുത്തത്. കടുകുമണികള്‍ വീഴുന്ന താളത്തിനൊത്ത്, വീഴുന്ന ആലിപ്പഴം പെറുക്കാനായി മുറ്റത്തിറങ്ങിയതും ഓര്‍മ്മയില്‍ ഒരു പുഞ്ചിരി തൂകുന്നു. ഇടയ്ക്ക് കഴിഞ്ഞ ദിവസത്തെ ലോകസഭാ ഇലക്ഷനുമായി ബന്ധപ്പെട്ടുണ്ടായ അടിപിടിയില്‍ ആരൊക്കെയോ എന്നെ പിടിച്ച് വലിക്കുന്നതായി തോന്നി.
ഒരു മഴയില്‍ കുതിര്‍ന്നിറങ്ങിയ നാടിന്‍റെ മുത്തുമണികള്‍ വാരിയെടുക്കാനുള്ള തിടുക്കം... ആരോ എന്‍റെ ശ്രദ്ധയെ പെട്ടന്ന് മുറിവേല്‍പ്പിക്കുന്നു. കഥയുടെ ആരംഭമെന്നവണ്ണം അത് എന്നെ അതിലേക്ക് വലിച്ചിഴച്ചു. അവിടെ ആരൊക്കെയോ നില്‍ക്കുന്നുണ്ടായിരുന്നു. അവര്‍ ആരെന്നറിയാനുള്ള തിടുക്കത്തില്‍ ഞാന്‍ അവര്‍ക്കരികിലേക്ക് നീങ്ങി. അവരോ, അതിവേഗത്തില്‍ മിന്നിമറിയുന്നു. അതിനിടയില്‍ ഒരു കറുത്ത ഗ്രന്ഥത്തിന്‍റെ ഏടുകള്‍ അവരെനിക്ക് മറിച്ച് തരുന്നു. പണ്ടെവിടെയോ മറന്നുവെച്ച അതിന്‍റെ താളുകള്‍ ഞാന്‍ ആ തുറസ്സായ പ്രദേഷത്തിരുന്ന്‍ മറിച്ച് തുടങ്ങിയിരിക്കുന്നു.
ഹായ് ബാല്യത്തില്‍ എവിടെയോ വെച്ച് ഞാന്‍ ആദ്യാക്ഷരം പഠിക്കാന്‍ പോകുന്ന ചിത്രങ്ങളുടെ കൂട്ടങ്ങള്‍. അതിനിടയില്‍ യുദ്ധംമുഖേന തകര്‍ന്നടിഞ്ഞ കുറേ നഗരങ്ങള്‍. പിന്നീട് എവിടെയൊക്കെയോ തട്ടിത്തടഞ്ഞ്, അവ മറച്ചുപോയപ്പോള്‍ഭീകരാന്തരീക്ഷം ചിത്രീകരിച്ച് കുറേ പേജുകള്‍.
അതിലുള്ള നിലാവിന്‍റെ വര്‍ണ്ണങ്ങളില്‍ ആരോ കുങ്കുമപ്പൂ ചാലിച്ചിരിക്കുന്നു. കഷ്ടം നിലാവില്‍ കുങ്കുമപ്പൂവോ? ഞാന്‍ കഴിഞ്ഞ ദിവസം കണ്ട നിലാവ്, ഒരു മുത്തുമണിപോലെ തിളങ്ങിയിരുന്നല്ലോ? ഇപ്പോള്‍ അതിനെന്തുപറ്റി. എന്നിരുന്നാലും ഞാന്‍ ഇഷ്ടപ്പെട്ട നിറമാണവ. അതെ, കുട്ടിക്കാലത്തെന്നോ കുങ്കുമപ്പൂ പറിക്കാന്‍ ചെന്നപ്പോള്‍ കണ്ട നിറം ഇന്നും മനസ്സില്‍ നിന്നും മായുന്നില്ല.
കോളേജില്‍ പഠിച്ചിരുന്ന കാലത്ത് എന്തോ സംഭവം ഉണ്ടായി. ഓര്‍മ്മയില്ലെങ്കിലും കൂരിരുട്ടിലെ മണിനാദങ്ങള്‍ അലട്ടുന്ന പ്രതീതിതന്നെ. അതെ, ജീവിതത്തില്‍ തുടക്കവും കൌമാരവും വാര്‍ദ്ധക്യവും ചേര്‍ന്നുണ്ടാകുന്ന ശബ്ദങ്ങള്‍ എന്നെ ഇപ്പോള്‍ പലഭാഗത്ത് നിന്നും അലട്ടുന്നു. നിറങ്ങളില്‍ പിറന്നുവീണ തീനാളങ്ങള്‍ ആകാശത്ത് കത്തി ജ്വലിക്കുന്നു. ആ തീനാളങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ട ജന്തുക്കള്‍ ചുടപ്പെടുകയാണ്. അതിന്‍റെ നിറവും മണവും എന്നെ വീണ്ടും വലിച്ചിഴയ്ക്കുന്നു.
പെട്ടന്ന് ഞാന്‍ എന്‍റെ ഗ്രന്ഥത്തെ മാറോട് ചേര്‍ത്ത് പിടിച്ച് നോക്കിക്കൊണ്ടിരുന്നു. ആ നാളുകളില്‍ പിറന്നവ കഴിഞ്ഞ ദിവസം മാഞ്ഞുപോയ രാവുകള്‍ തന്നെ. ഞാന്‍ കണ്ണീരുകൊണ്ട് ആ പകലിനെ കീറിമുറിക്കുന്ന ആ മനിനാദങ്ങള്‍ പിറന്ന ദൃശ്യങ്ങള്‍ വായിച്ചു കാണുവാന്‍ തുടങ്ങി. എന്‍റെ സുന്ദരനാട് പെട്ടന്നൊരു കളങ്കതുല്യമായ നഗരമായിപ്പോയി.
ഞാന്‍ പേടിച്ചു കണ്ണുകള്‍ അടച്ച് മുറിവിട്ടിറങ്ങി. സമയം ഉച്ചയോ മറ്റോ... ഘടികാരങ്ങളും, മാധ്യമങ്ങളും നിലച്ച സമയമായിരുന്നു അത്. ആകെ ഇരുട്ട്. എന്നാലും ഞാന്‍ കയ്യിലുള്ള ഫോണിന്‍റെ ദിശാവെളിച്ചത്തില്‍ അവ പരിഹരിച്ചു. പെട്ടന്നുള്ള ചാറ്റല്‍ മഴയില്‍ ആരോ എന്നെ പിടിച്ച് വലിക്കുന്നു. മഴയുടെ തലോടലുകള്‍ക്കിടയില്‍ ആരോ എന്‍റെ മുന്നില്‍ മുത്തുകള്‍ പെയ്തിറക്കുന്നു. അവിടെ ആരൊക്കെയോ എന്തൊക്കെയോ വിളിച്ച് പറയുന്നു. ആ പകലിനെ കീറിമുറിക്കുന്നവണ്ണം ആ പ്രകാശം അന്ന് പടിഞ്ഞാറ് കുങ്കുമ നിറത്തിലായിരുന്നു. ഇന്ന് മുതല്‍ ഒരു പുതിയ ദിവസമായിരിക്കും. അല്ല... ഇന്നാദിവസമല്ലെയോ?. മനുഷ്യന്‍റെ ക്രൂരതകള്‍ തോല്‍വി അറിയുന്ന ദിവസം. അന്നാദ്യമായി ഞാന്‍ ആ നിറത്തെ വെറുക്കുന്ന കുങ്കുമ ചന്ദ്രന് തുല്യമായി കണ്ടു. പെട്ടന്നെവിടെയോ കൂട്ടക്കരച്ചിലുകള്‍. വീണ്ടും ഞാന്‍ പരുങ്ങിനിന്നു പോയി.
തീ ആളുന്ന കാറ്റുകള്‍ കടലില്‍ പിറന്നുവീണിരിക്കുന്നുവെന്ന് ആരോ വിളിച്ച് പറയുന്നു. ജീവിതം അവസാന നാളിലെ ഓര്‍മ്മകള്‍ നിറയ്ക്കുന്ന പേജുകളില്‍ ഞാനപ്പോള്‍ മുങ്ങി മറഞ്ഞിരുന്നു.