11/11/16

ലോകത്തിലെ മനുഷ്യരുടെ വഞ്ചനയില്‍പ്പെട്ട ചില നല്ല മനുഷ്യര്‍

  ഇന്നത്തേക്ക് എട്ട് വര്ഷം തികയുന്നു. അവള്‍ ജയിലില്‍ കഴിയുകയാണ്. നാടിന്‍റെ പ്രിയങ്കരിയായിരുന്നു ഇന്ദുബാല. ഒന്നല്ല രണ്ട് കൊലപാതകത്തിന്‍റെ ഉത്തരവാധിയാണ് ഇന്ദുബാല. അവളെ ഓര്‍ത്ത് ദുഖിക്കാന്‍ ഒരു നാട് മുഴുവനുണ്ട്. എങ്കിലും അവള്‍ക്കായ് എട്ട് വര്‍ഷങ്ങളായി തീരാകണ്ണീര്‍ പൊഴിക്കുകയാണ് മനോജ്‌.
                                     
         വന്നുപെട്ട ദുരന്തത്തെ ഓര്‍ത്ത് അവള്‍ക്ക് വേദനയില്ല. ആശ്വാസമേ ഉള്ളു. തങ്ങളുടെ വിവാഹത്തിന് ദിവസങ്ങള്‍ മാത്രമുള്ള സമയത്തായിരുന്നു തന്‍റെ കൂടപിറപ്പായ ഏട്ടന്‍ ആനന്ദന്‍റെ മരണം. അത് വെറുമൊരു മരണമായിരുന്നില്ല. കരുതിക്കൂട്ടി നടത്തിയ ഒരു ചതി ആയിരുന്നു. എത്ര സന്തോഷത്തോടെ കഴിഞ്ഞിരുന്ന ഒരു കുടുംബമായിരുന്നു. ഇന്ദുബാലയുടെ റോജാക്കൂട്ടം എന്ന് പേരായ കൊച്ചു വീട്ടില്‍ കളിയും ചിരിയും ഒഴിഞ്ഞനേരം ഉണ്ടായിരുന്നില്ല. ആ സന്തോഷത്തില്‍ ഇന്ദുബാലയുടെ അച്ഛന്‍ ചന്ദ്രബാലനും അമ്മ നന്ദിനിയും ഏറെ സന്തോഷിച്ചു. തങ്ങള്‍ക്കുണ്ടായ മക്കള്‍ തങ്ങളെ ഒരിക്കലും വേദനിപ്പിച്ചിട്ടില്ല. എന്നും ദാരിദ്ര്യം നിറഞ്ഞ സമയം ഉണ്ടായപ്പോഴും കുറ്റപ്പെടുത്തുകയോ ശപിക്കുകയോ അവര്‍ ചെയ്തിട്ടില്ല. എല്ലാ ദുഃഖങ്ങളിലും കഷ്ട്പ്പാടുകളിലും അവര്‍ അച്ഛന്‍റെയും അമ്മയുടെയും കൂടെ നിന്ന്‍ അച്ഛന്‍റെ പൊളിഞ്ഞുപോയ ബിസിനസ്സിനെ പറ്റി ഓര്‍ക്കരുത്, നമ്മള്‍ക്ക് ഒരു നല്ലകാലം വരും, നമ്മളാരെയും ഇതുവരെ ദ്രോഹിച്ചിട്ടില്ല എന്നു പറഞ്ഞ് ആശ്വസിപ്പിക്കുമായിരുന്നു. കൂടെ കുറേ നല്ല പ്രതീക്ഷകളും നല്‍കിയിരുന്നു.

                       ഇന്ദുബാലയുടെയും ആനന്ദന്‍റെയും ആ പ്രതീക്ഷകളാവാം ചന്ദ്രബാലനെ മറ്റൊരു ബിസിനസ്സിലേക്ക്‌ തിരിയാന്‍ പ്രേരിപ്പിച്ചത്. തന്‍റെ പഴയ സുഹൃത്തായിരുന്ന ദിവാകരന്‍റെ ഒപ്പം ഒരു ബിസിനസ്സിലേക്ക്‌ കൂട്ട്കൂടുകയായിരുന്നു ചന്ദ്രന്‍. അന്ന്‍ ചന്ദ്രനറിഞ്ഞിരുന്നില്ല ഇത് തന്‍റെ കുടുംബത്തെ നശിപ്പിക്കുന്ന ജോലിയാണെന്ന്. ഇത് തന്‍റെ കുടുംബത്തെ ദാരിദ്രത്തില്‍ നിന്നും കരകയറ്റും എന്ന് അയാള്‍ വിശ്വസിച്ചു.

           +2വിന് പഠിക്കുകയായിരുന്ന ഇന്ദുബാല സുന്ദരിയായിരുന്നു. ഡിഗ്രിക്ക് പഠിക്കുകയായിരുന്ന ആനന്ദനും, ഇന്ദുബാലയും ഒരുമിച്ചായിരുന്നു കോളേജില്‍ പോകാര്‍. ഏട്ടന്‍റെ കൂടെയുള്ള പോക്ക് കാണുമ്പോള്‍ നന്ദിനിയമ്മ പറയും ഇപ്പഴുംചെറിയകുട്ടിയാണെന്നാ വിജാരം. ഈ വര്‍ഷം കഴിഞ്ഞാല്‍ നിന്‍റെ വിവാഹം നടത്തണം. ഇപ്പഴേ എല്ലാരും ചോദിക്കുന്നുണ്ട്. നിന്‍റെ തുള്ളല്‍ നിര്‍ത്തിക്കോ. അപ്പോള്‍ ഇന്ദുബാല പറയും
 "എന്‍റെ പൊന്നമ്മേ എന്‍റെ ഏട്ടനൊന്ന്‍ പെണ്ണ്‍ കെട്ടട്ടെ, എന്നിട്ട് നാത്തൂന്‍ പോര് കുത്തിയിട്ടേ ഈ ഇന്ദു ഇവിടുന്ന്‌ പൊവൂ" എന്ന്‍.

           ദിവാകരന്‍റെ ഒപ്പം പണിക്കുപോവാന്‍ തുടങ്ങിയതിന് ശേഷം വീട്ടില്‍ മെച്ചപ്പെട്ട സ്ഥിതിയായിരുന്നു. പണികഴിഞ്ഞ് വീട്ടിലെത്തി പണം നന്ദിനിയെ ഏല്‍പ്പിക്കുമായിരുന്നു. നോക്കടോ എന്താന്നറിയില്ല ദിവാകരന് എന്നോട് പ്രത്യേക താല്‍പര്യമാണ്. അല്ലാതെ അവിടുന്ന് പഴവര്‍ഗ്ഗങ്ങള്‍ നിറച്ചലോറി അയാള്‍ പറയുന്നേടത്ത് എത്തിച്ചാല്‍ ഇത്രയും പണം ആരെങ്കിലും തരുമോ.

 'പണക്കാരിലും ഉണ്ടെടി നല്ലവന്‍'.

     "ഓ തുടങ്ങി ഈ അച്ഛന്‍റെ ദിവാകരനങ്കിളിനെപറ്റിയുള്ള പൊങ്ങച്ചം. നിര്‍ത്തീട്ട് നമുക്ക് എന്തെങ്കിലും കഴിക്കാം" എന്ന്‍ ഇന്ദു.

 "ദിവാകരനങ്കിളിന്‍റത് മാത്രം അല്ലല്ലോ ഈ കമ്പനി. അങ്കിളിന്‍റെ അളിയന്‍റെയും കൂടിയല്ലേ" എന്ന് ആനന്ദ്.

 "ശരി സമ്മതിച്ചു, കഴിക്കാന്‍ എടുക്കാം. അച്ഛനും മക്കളും കൈകഴുകി വന്നാട്ടെ" എന്ന് നന്ദിനി.

 അങ്ങനെ പറഞ്ഞപ്പോ ചന്ദ്രന്‍ പറഞ്ഞു."മോനെ...! അച്ഛന്‍റെ കാലം കഴിഞ്ഞാല്‍ നീ വേണം ഇവരെ നോക്കാന്‍" എന്ന്.

              ദിവസങ്ങള്‍ കഴിഞ്ഞ് കൊണ്ടിരുന്നു. ഒരു ദിവസം പണിക്കുപോയ ചന്ദ്രനെ രാത്രി പതിനൊന്ന് മണി കഴിഞ്ഞിട്ടും കണ്ടില്ല. ആനന്ദ് ദിവാകരനങ്കിളിന്‍റെ അടുത്ത്‌ പോയി അന്വേഷിച്ചപ്പോള്‍ പറഞ്ഞു.

 "അച്ഛന്‍ നേരത്തെ ഇവിടുന്ന്‌ പോയല്ലോ. എന്തോ മകള്‍ക്ക് ഒരു ആലോചന വന്നു എന്നും അവര്‍ തമ്മില്‍ നേരത്തെ അറിയാം, ഞാനൊന്ന് പോയി അന്വേഷിക്കട്ടെ എന്ന് പറഞ്ഞ ഇവിടുന്ന്‌ പോയത്. എന്തേ ഇത്രയും സമയായിട്ടും അച്ഛന്‍ വന്നില്ലേ?. നമുക്ക് അന്വേഷിക്കാം വാ"

 എന്ന് പറഞ്ഞ് ദിവാകരന്‍ ആനന്ദിനൊപ്പം ഇറങ്ങി. പക്ഷേ ചന്ദ്രന്‍ പോകുന്നത് കണ്ടവര്‍ പോലും ഇല്ലായിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞു. ആഴ്ചകള്‍ കഴിഞ്ഞു. മാസങ്ങള്‍ കഴിഞ്ഞു. ചന്ദ്രനെപ്പറ്റി ഒരു വിവരവും ലഭിച്ചില്ല. ആനന്ദ് പഠിപ്പ് നിര്‍ത്തി. അച്ഛന്‍റെ ഒരു വലിയ മോഹം അവിടെ അവസാനിക്കുകയായിരുന്നു. മകന്‍ പഠിച്ച് ഒരു കലക്ടര്‍ ആവണമെന്ന് ആ അച്ഛന്‍ ആഗ്രഹിച്ചിരുന്നു. ദിവാകരന്‍ അങ്കിളിന്‍റെ കൂടെ അവന്‍ പണിയെടുത്ത് തുടങ്ങി. അപ്പോഴവന് ചില അറിയാത്ത കാര്യങ്ങള്‍  മനസ്സിലായിത്തുടങ്ങുകയായിരുന്നു. ഈ കമ്പനിയില്‍ നിന്നും പോകുന്ന പഴവര്‍ഗങ്ങള്‍ അടങ്ങിയ ലോറികളില്‍ പഴങ്ങളോടൊപ്പം തന്നെ മറ്റു ചില വസ്തുക്കള്‍കൂടി കയറ്റപ്പെടുന്നുണ്ട് എന്നത്. ഇത് മനസ്സിലാക്കിയ ആനന്ദ് ദിവാകരനങ്കിളിനോട് ഇതിനെപ്പറ്റി പറയാന്‍ തന്നെ തീരുമാനിച്ചു.
             അന്ന് വൈകീട്ട് ലോറികളിലെസാദനങ്ങള്‍ കയറ്റി അയക്കാതിരുന്ന ആനന്ദിനോട് ദിവാകരന്‍ ദേഷ്യപ്പെട്ടപ്പോള്‍ ആനന്ദ് പറഞ്ഞു.

 "ഇവിടുന്ന്‌ അങ്കിള്‍ പഴത്തോടൊപ്പം  മറ്റുചിലതും കയറ്റുമതി ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് ഞാനീസാദനങ്ങള്‍ പറഞ്ഞ സ്ഥലത്ത് എത്തിക്കാതിരുന്നത്".
 "അത് ശരി നീയിപ്പോ എന്നെ പടിപ്പിക്കാനിറങ്ങിയതാണോ? മോനേ നീ അങ്കിള്‍ പറയുന്നത് കേള്‍ക്ക്. നിനക്ക് ഞാന്‍ നല്ലൊരു തുക തരുന്നില്ലേ? ഈ സ്പിരിറ്റ്‌ കടത്തല്‍ ലോകത്ത് ആദ്യമായി അല്ല നടക്കുന്നത്. അങ്കിളിന്‍റെ ഈ ഉയര്‍ച്ചക്ക് കാരണം ഇതാണ്".

 ഇതെല്ലാം കേട്ടപ്പോള്‍ ആനന്ദിന്‍റെ ചോര തിളക്കുകയായിരുന്നു. ഇതുവരെ ആത്മാര്‍ഥമായി സ്നേഹിച്ചിരുന്ന അങ്കിള്‍ പറയുന്നു ഞാനെല്ലെങ്കില്‍ മറ്റൊരാള്‍ ഇത് എത്തേണ്ടിടത്ത് എത്തിക്കും എന്ന്. എന്‍റെ ആവശ്യം ഇല്ലപോലും. പിന്നീട് ആനന്ദ് ഒരു നിമിഷം പോലും അവടെ നിന്നില്ല. അന്ന് അവടെ നിന്നും ഇറങ്ങിപ്പോന്ന അവനു അറിയാമായിരുന്നു പാവങ്ങളായ ജനങ്ങളെപ്പോലും ഇവര്‍ കൊന്നാലും പോലീസുകാര്‍ അങ്കിളിന്‍റെ ഭാഗത്തെ നില്ക്കൂ എന്ന്. അന്ന് വീട്ടിലെത്തിയ ആനന്ദ് നന്ദിനിയോടും ഇന്ദുവിനോടും സംഭവങ്ങള്‍ വിവരിച്ചു. അവരും പറഞ്ഞു നീയാപണി ഉപേക്ഷിച്ചത് നന്നായി. പട്ടിണി കിടന്ന് മരിച്ചാലും ആ പണിക്ക് പോയി കിട്ടുന്ന പണം കൊണ്ട് നമുക്ക് ജീവിക്കണ്ട.

                 ആനന്ദ് മറ്റൊരു ജോലി അന്വേഷിച്ച് കൊണ്ടിരിക്കുന്ന സമയത്താണ് ദിവാകരന്‍റെ കമ്പനിയിലെ ഒരു പങ്കാളിയായിരുന്ന ദിവാകരന്‍റെ അളിയന്‍റെ മകന്‍ മനോജ്‌ ഇന്ദുബാലയെ വിവാഹംകഴിച്ചു തരണം എന്ന അഭ്യര്‍ത്ഥനയുമായി ആനന്ദിന്‍റെ അടുത്തെത്തിയത്. അവര്‍ക്ക് സ്വപ്നം കാണാന്‍ കഴിയുന്നതിനും അപ്പുറത്തായിരുന്നു മനോജിന്‍റെ ഗുണങ്ങള്‍. അച്ചനെപ്പോലെയല്ല പഠിച്ച് ഒരു ജോലി സമ്പാദിച്ച ആളാണ് മനോജ്‌. അച്ഛന്‍റെ ബിസിനസ്സിനെ എതിര്‍ക്കുന്നവനും കാണാന്‍ സുന്ദരനും ആയിരുന്ന മനോജിനെ ആനന്ദിന് ആദ്യമേ അറിയാമായിരുന്നു. ഇന്ദുവിനും അവനോട് ഇഷ്ടം ഉണ്ട് എന്നറിഞ്ഞപ്പോള്‍ ആനന്ദും നന്ദിനിയമ്മയും ആ വിവാഹത്തിന് സമ്മതിച്ചു. ഈ വിവാഹത്തെ ദിവാകരനും അളിയനും എതിര്‍ത്തു. പക്ഷേ എന്ത് വന്നാലും ഈ വിവാഹം നടത്തും എന്ന വാശിയായിരുന്നു ആനന്ദിന്. എനിക്ക് പണമോ ആഭരണമോ ആവശ്യമില്ല എന്ന് പറഞ്ഞ മനോജിന്‍റെ നിലക്കനുസരിച്ച് എന്തെങ്കിലും അവള്‍ക്ക് കൊടുക്കണം എന്നായിരുന്നു ആനന്ദിന്‍റെ തീരുമാനം. പണത്തിനായി ഇറങ്ങിയ ആനന്ദ് പിന്നീട് ആശുപത്രിയിലായി എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഗുരുതരാവസ്ഥയില്‍ കിടക്കുമ്പോള്‍ ആനന്ദ് ഇന്ദുവിനെ വിളിപ്പിച്ചു. തന്നെ ദിവാകരന്‍ മുതലാളി കുടുക്കിയതാണെന്നും അവരുടെ അളിയന്‍ ഓടിച്ച കാറാണ് തന്നെ ഇടിച്ചത് എന്നും പറഞ്ഞു. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ആനന്ദ് എല്ലാവരോടും യാത്രപറഞ്ഞു.

              അച്ചന്‍റെയും അമ്മാവന്‍റെയും സ്വഭാവം അറിഞ്ഞിട്ടും അവരെക്കുടുക്കാന്‍ തന്നെക്കൊണ്ട് ആവില്ല എന്ന് മനോജിന്‌ ആറിയാമായിരുന്നു. എന്നാലും ഇന്ദുവിനെ വിവാഹം കഴിക്കും എന്ന് മനോജ്‌ ഉറപ്പിച്ചു. ഇന്ദുവിനെയും നന്ദിനിയെയും ആശ്വസിപ്പിക്കാന്‍ മനോജ്‌ ഇടക്ക് റോജാക്കൂട്ടത്തില്‍ എത്താറുണ്ടായിരുന്നു. എന്നാല്‍ ഈ പോക്കിനെ എതിര്‍ക്കാന്‍ കഴിയാതെ നിന്ന ദിവാകരന്‍റെ അളിയനോട് ദിവാകരന്‍ നമുക്ക് ചന്ദ്രന്‍റെ ഭാര്യയെയും മകളെയും അടക്കം എന്ന് പറയുന്നു.

             അന്ന് രാത്രി 8 മണിയായിക്കാണും. കാറിന്‍റെ ശബ്ദം കേട്ട് പുറത്തിറങ്ങിയ ഇന്ദു ദിവാകരനെയും അളിയനെയും കണ്ടപ്പോള്‍ പെട്ടന്ന് അകത്തേക്ക് പോയി. നന്ദിനി മുന്നില്‍ വന്ന് തന്‍റെ മകനെ കൊലപ്പെടുത്തിയത് ഇവരാണെന്നറിയാതെ കയറിയിരിക്കാന്‍ പറഞ്ഞു. തന്‍റെ മകനും ഭര്‍ത്താവും നഷ്ടപ്പെട്ട ദുഖം ആ അമ്മ ഉള്ളിലൊതുക്കുകയായിരുന്നു. ഇപ്പോഴിതാ ഇവര്‍ പറയുന്നു മനോജുമായുള്ള ബന്ധം മറക്കാന്‍. അല്ലെങ്കില്‍ മോന്‍റെയും ഭര്‍ത്താവിന്‍റെയും സ്ഥിതി...... ഇത് ഇന്ദു അകത്ത് നിന്ന് കേള്‍ക്കുകയായിരുന്നു. തരിച് നിന്ന നന്ദിനിയോട് ദിവാകരന്‍ ഒരു വലഞ്ഞ ചിരിയോട് കൂടി പറഞ്ഞു.

 "അതേ നന്ദിനിയമ്മേ നിങ്ങളുടെ മകന്‍ ഞങ്ങള്‍ പറഞ്ഞത് അനുസരിച്ചില്ല. ചോരത്തിളപ്പ് ഇച്ചിരി കൂടിപ്പോയി. അത് കൊണ്ട് ഞങ്ങളത് തീര്‍ത്തു. പക്ഷേ നിന്‍റെ ഭര്‍ത്താവുണ്ടല്ലോ അവന്‍ മകനേക്കാള്‍ വിളഞ്ഞ വിത്താണ്. കൊല്ലണ്ട എന്ന് കരുതിയതായിരുന്നു. പക്ഷേ, നിന്‍റെയവനുണ്ടല്ലോ ഞങ്ങളെ പിന്നെയും ഒറ്റിക്കൊടുക്കാന്‍ ശ്രമിച്ചു. അവനറിയില്ലായിരുന്നു  പണം ഉണ്ടെങ്കി സര്‍വ്വം....."

 ദിവാകരന്‍റെയും അളിയന്‍റെയും അലര്‍ച്ചയാണ് പിന്നീട് കേട്ടത്. പിന്നെ പിടഞ്ഞ് വീഴുന്നതും. പിന്നില്‍ മരം മുറിക്കുന്ന കോടാലിയുമായി ഇന്ദു. ഒരു പ്രത്യേക ഭാവം. കണ്ണുകളില്‍ അഗ്നി ജ്വലിക്കുന്നത് പോലെ. നന്ദിനി കുഴഞ്ഞു വീണു. പക്ഷേ ഇന്ദു അമ്മയെ ഒന്ന് താങ്ങുക പോലും ചെയ്തില്ല. ആളുകള്‍ ഒന്ന് രണ്ട് എന്ന് വന്നു തുടങ്ങി. പിന്നെ ഒരു പോലീസ് ജീപ്പും. അതില്‍ രണ്ട് വനിതാ പോലീസും വന്നു. ഇന്ദുവിന്റെ കൈകളില്‍ വിലങ്ങുവെച്ചു. എല്ലാവരെയും സ്നേഹിച്ച ആ സാധു പെണ്ണിന് എവിടുന്ന് കിട്ടി ഈ മനക്കരുത്ത്, മനോജ്‌ കേസ് നടത്തി. ആ വക്കീലിന്‍റെ ഗുണം കൊണ്ട് അവള്‍ കുറ്റം സമ്മതിച്ചിട്ടും എട്ട് കൊല്ലത്തെ തടവുസിക്ഷക്ക് കോടതി വിധിച്ചപ്പോള്‍ ചോദിച്ചു ചന്ദ്രബാലന്‍റെ മകള്‍ക്ക് എന്തെങ്കിലും വെളിപ്പെടുത്തുവാനുണ്ടോ. അപ്പോള്‍ ഇന്ദുവിന്‍റെ മുഖത്ത് ഒരു പരിഹാസ ചിരിയായിരുന്നു.

           ഇന്നും ആ ചിരി മനോജിന്‍റെ മനസ്സില്‍ തെളിഞ്ഞു നില്‍ക്കുന്നു. ആദ്യമായി അവളെ കണ്ടപ്പോള്‍ മുഖത്തുണ്ടായിരുന്ന ചിരിയല്ല ഇപ്പോള്‍. ഇന്ന് എട്ട് വര്‍ഷം തികയുന്നു. അവളെ കൂട്ടിക്കൊണ്ട് വരാന്‍ ഒരുങ്ങുകയാണ് മനോജ്‌. ഇത്രയും കാലത്തെ ജയില്‍വാസം കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ റോജാക്കൂട്ടത്തിലെ എല്ലാ സന്തോഷങ്ങളും നഷ്ടപ്പെട്ടിരുന്നു. ആവളുടെ അമ്മയും 2 വര്‍ഷം മിണ്ടാതെയും അനങ്ങാതെയും കിടന്ന് തന്‍റെ മകളെ ഒരുനോക്ക് പോലും കാണാതെ മരിച്ചിരുന്നു. തിരിച്ചെത്തിയപ്പോള്‍ ജയിലില്‍ അനുഭവിച്ഛതിനേക്കാള്‍  വേദന തോന്നിയെങ്കിലും അവള്‍ സന്തോഷിച്ചു. തന്നെക്കാത്തിരിക്കാന്‍ ഒരാളെങ്കിലും ഉണ്ടായല്ലോ.

 പിന്നീടവള്‍ എല്ലാം മറന്ന് ആ തിരിച്ചുവരവ് ഒരു പുതിയ ജന്മമായി കരുതി. മനോജിനോപ്പം ഉള്ള ജന്മം.

16 അഭിപ്രായങ്ങൾ:

  1. ധൃതിയിൽ എഴുതിയതുകൊണ്ടാണോ അക്ഷരപ്പിശകുകൾ സംഭവിച്ചിട്ടുണ്ട്. കഥ കൊള്ളാം.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ചേച്ചി ആദ്യ വായനക്കും അഭിപ്രായത്തിനും ഒരുപാട് നന്ദി.
      തെറ്റ് തിരുത്താം

      ഇല്ലാതാക്കൂ
  2. കഥ കൊള്ളാം.. അക്ഷരതെറ്റുകൾ ഒഴിവാക്കുക.. ആശംസകൾ..


    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ചേട്ട വായനക്കും അഭിപ്രായത്തിനും ഒരുപാട് നന്ദി.
      തെറ്റ് തിരുത്താം

      ഇല്ലാതാക്കൂ
  3. ആദി, കഥ വായിച്ചു. തരക്കേടില്ല എന്നേ പറയാനുള്ളൂ.
    ചില എളിയ നിർദേശങ്ങൾ പറയട്ടെ!
    1. തലക്കെട്ടിന്‌ ഇത്ര നീളം വേണ്ട. മാത്രമല്ല, കുറേക്കൂടി ആകർഷകമാക്കാനും ശ്രമിക്കുക.
    2. വില്ലന്റെ മകൻ നായികയെ പ്രേമിക്കുന്നതും, വില്ലൻ അവരുടെ കുടുംബം തകർക്കുന്നതും ഒടുവിൽ നായിക വില്ലനെ കൊല്ലുന്നതുമായ കഥകൾ നമ്മൾ സിനിമയിലും നോവലുകളിലും എത്രയോ തവണ കണ്ടതാണ്. അപ്പോൾ നമ്മുടേതായ ഒരു ട്വിസ്റ്റ് കൊണ്ടുവരുന്നത് നന്നായിരിക്കും. ( ആദിയുടെ കഴിഞ്ഞ പോസ്റ്റിലെ പോലെ ).
    3. നമ്മുടെ ബ്ലോഗിൽ നമ്മൾ തന്നെയാണ് എഡിറ്റർ. അതുകൊണ്ട്, പലതവണ വായിച്ചു നോക്കി, അനാവശ്യമായ വരികൾ ഒഴിവാക്കി, അക്ഷരതെറ്റുകൾ തിരുത്തി നല്ല കുട്ടപ്പനാക്കി വേണം പോസ്റ്റ് പബ്ലിഷ് ചെയ്യാൻ. വായിക്കാൻ വരുന്നവരുടെ സമയത്തിന് നമ്മൾ മൂല്യം കൽപ്പിക്കണം എന്ന് ചുരുക്കം.

    ഒരു ആസ്വാദകൻ എന്ന നിലയിൽ പറഞ്ഞതാണ്. ഞാൻ പുലിയാണ് എന്ന് തെറ്റിദ്ധരിക്കരുത്! എല്ലാവിധ ആശംസകളും നേരുന്നു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വായനക്കും, അഭിപ്രായത്തിനും, നിർദേശങ്ങൾ തന്നതിനും ഒരുപാട് നന്ദി.

      ഇല്ലാതാക്കൂ
  4. എഴുത്തുഅങ്ങിനെ അങ്ങ് പോകുന്നു. എല്ലാം വള്ളി പുള്ളി തെറ്റാതെ പറഞ്ഞു പോകുന്നു. ആളുകളെ എല്ലാം മനസിലാക്കാൻ അങ്ങിനെ വേണമെന്ന ധാരണയാണ് ഇത്തരത്തിൽ എഴുതാൻ ഉള്ള കാരണം. ആദ്യത്തെ ഖണ്ഡിക ഒരു മാറ്റെഴുത്തു സാമ്പിൾ നോക്കൂ.

    "ജയിലിൽ ആയിട്ട് ഇന്ന് 8 വർഷം തികയുന്നു, ഇന്ദു ബാല ഓർത്തു. രണ്ടു കൊലപാതകങ്ങൾ. ഇന്നും കണ്ണീർ തോരാതെ കാത്തിരിക്കുന്ന മനോജിനെ ഓർക്കുമ്പോൾ മാത്രമാണ് അവൾക്കു ദുഃഖം വരുന്നത്."

    ഈ എഴുതിയത്‌ ആണ് ശരി എന്നോ പൂർണം എന്നോ പറയാനോ കാണിക്കാനോ അല്ല എഴുതിയത്. ഞാൻ എന്താണ് ഉദ്ദേശിച്ചത് എന്ന് വ്യക്തമാക്കാൻ വേണ്ടി മാത്രമാണ്. കൂടുതൽ വായിക്കുക. അപ്പോൾ കഥയുടെ ക്രാഫ്റ്റ് മനസ്സിലാകും.

    തലക്കെട്ടിനെ കുറിച്ച് കൊച്ചു ഗോവിന്ദൻ പറഞ്ഞത് ശരിയാണ്. അദ്ദേഹം ഇപ്പോൾ എഴുത്തൊക്കെ നിർത്തി നിരൂപണ ലൈൻ ആണ്.

    ധാരാളം കഥകളും നോവലുകളും വായിക്കുമ്പോൾ എങ്ങിനെയൊക്കെ ഭംഗിയായി അവർ അവതരിപ്പിച്ചു എന്ന് നമുക്ക് മനസ്സിലാകും.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വായന നടക്കുന്നുണ്ട്.
      ഈ വായനക്കും, അഭിപ്രായത്തിനും, നിർദേശങ്ങൾ തന്നതിനും ഒരുപാട് നന്ദി.

      ഇല്ലാതാക്കൂ
  5. ആദീ,കഥ എഴുതിയാൽ പോരേ,പറഞ്ഞുതരണ്ടല്ലോ.പണ്ട്‌ പണ്ട്‌ അവിടെ ഒരു രാജകുമാരൻ ഉണ്ടായിരുന്നു എന്ന രീതിയിലുള്ള കഥയെന്നാ കഥയാ.?
    ന്യൂ ജെൻ ബ്രോ ആയ ആദിയൊക്കെ ഇങ്ങനെ എഴുതുന്നത്‌ വളരെ കഷ്ടം തന്നെ.അക്ഷരത്തെറ്റുകളുമായി ഇനി ബ്ലോഗിലേയ്ക്ക്‌ വന്നാൽ കുട്ടത്തിനേക്കൊണ്ടിടിപ്പിക്കും.ഇല്ലെങ്കിൽ പ്രവാഹിനിയെക്കൊണ്ട്‌.സൂക്ഷിച്ചോ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പറ്റിപ്പോയി. ക്ഷമി.
      തെറ്റൊക്കെ ശരിയാക്കാൻ ശ്രമിക്ക്ണ്ട് ബ്രോ.
      വെറുതെ കുട്ടത്തിനും പ്രവാഹിനി ചേച്ചിക്കും പണി ഉണ്ടാക്കണ്ടല്ലേ?
      വായനക്കും അഭിപ്രായത്തിനും ഒരു പാട് നന്ദി.

      ഇല്ലാതാക്കൂ
  6. നല്ല ത്രെഡ് തന്നെ, പക്ഷേ, കുറച്ചു കൂടെ നന്നാക്കിയാല്‍ കൊള്ളാമായിരുന്നു എന്ന് തോന്നി

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇനിയുള്ളത് നന്നാക്കാൻ ശ്രമിക്കാം. ഇത് തിരക്കിൽ എഴുതിയത. വായനക്കും അഭിപ്രായത്തിനും ഒരു പാട് നന്ദി.

      ഇല്ലാതാക്കൂ
  7. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വളരെ വ്യത്യസ്തമായി കഥ എഴുതാൻ സാധിക്കുന്ന താങ്കൾക്ക് ഇതെന്തു പറ്റി?.. ആർക്കും എഴുതാവുന്നതാവുന്ന ഒരു ക്ലീഷേ കഥ..
      നല്ലത് പ്രതീക്ഷിക്കുന്നു..

      ഇല്ലാതാക്കൂ
    2. നന്ദി വായനക്കും അഭിപ്രായം രേഖപ്പെടുത്തിയതിനും.

      ഇല്ലാതാക്കൂ
  8. കൊച്ചു ഗോവിന്ദന്റെ അഭിപ്രായത്തെ പിന്താങ്ങുന്നു
    പിന്നെ ആദ്യം ഇതെല്ലാം ഏവർക്കും സംഭവിക്കുന്നത് തന്നെയാണ് കേട്ടോ ഭായ്

    മറുപടിഇല്ലാതാക്കൂ