20/11/16

ഈ എന്നോടിത് മാണ്ടെയ്നു.....! (ചെറുകഥ)



                ഈ കഥ നടക്കുന്നത് വേറെ എവിടെയും അല്ല. എന്‍റെ സ്വന്തം നാട്ടിലാണ്. കണ്ണെത്താത്ത ദൂരം പച്ചപ്പട്ടണിഞ്ഞ വിശാലമായ നെല്‍പാടം, പറമ്പുകളില്‍ തലയുയര്‍ത്തി നില്‍ക്കുന്ന തെങ്ങിന്‍ തോപ്പുകള്‍, അതിനിടയിലൂടെ ഒഴുകുന്ന തോട്, ഒരരികിലൂടെ വീതി കുറഞ്ഞ ഒരു നടപ്പാത. അതാണ്‌ എന്‍റെ നാട് ഇരിങ്ങല്ലൂര്‍. ആ നാട്ടിലെ ഒരേ ഒരു വിദ്യാലയം ആണ് അമ്മത്തൂര്‍ സ്കൂള്‍. ആ സ്കൂളിനെ ചുറ്റിപ്പറ്റിയാണ് ഈ സംഭവം നടക്കുന്നത്.


                    അമ്മത്തൂര്‍ സ്കൂളിന്‍റെ ഒരു മൂലയില്‍ നിന്നു കൊണ്ട് പച്ച വിരിച്ച് നില്‍ക്കുന്ന പാടത്തേക്ക്‌ നോക്കി നില്‍ക്കുകയാണ് ഞാന്‍. അവള്‍ വരുന്നതും കാത്ത്..... പെരിങ്കൊല്ലന്‍ തോടിന്‍റെ അടുത്ത് അവള്‍ എത്തുമ്പോള്‍ തുടങ്ങും എന്‍റെ ഖല്‍ബിന്‍റെ ഉള്ളില്‍ ഒരു തിരയിളക്കവും അറവന മുട്ടും.

                 അവളെന്‍റെ അടുത്തെത്തു ന്തോറും അവളുടെ  ആ പൂച്ചക്കണ്ണുകളുടെ തിളക്കം കൂടിക്കൂടി വന്നു.എന്നെയും കടന്ന്‍ പോവുമ്പോള്‍ ആ ചെഞ്ചുണ്ടില്‍ നിന്നും പൊഴിഞ്ഞു വീഴുന്ന ഒരു ചിരി ഉണ്ട്, അത് കിട്ടുമ്പോ ലോകം കീഴടക്കിയവന്‍റെ ആഹ്ലാദം ആണെനിക്ക്. പിന്നെ അടുത്തുള്ളതൊന്നും കാണില്ല. തിരിച്ച് എങ്ങനെ ചിരിക്കണം എന്നറിയാതെ നില്‍ക്കുന്നതിനിടക്ക് എന്‍റെ അടുത്ത് നിന്നും പുറത്തേക്ക് വരുന്നത് ഒരു മാതിരി സൈക്കിളില്‍ നിന്ന് വീണ ചിരിയും. 

             രാമേട്ടന്‍റെ കടയില്‍ നിന്നും ഒരു മഞ്ചും ഒരു ഡയറി മില്‍ക്കും  അവൾ വാങ്ങി.എനിക്ക് ഏത് തരണം എന്ന് അറിയാണ്ടായപ്പോ, അത് രണ്ടും തന്ന് ഞങ്ങളെ പ്രണയം മധുരോന്മത്തമാക്കി. 
     
                              പരസ്പരം കത്തുകള്‍ കൈമാറുമ്പോള്‍ നോട്ട്ബുക്കിന്‍റെ ഉള്ളില്‍ മടക്കി വരുന്ന "സ്നേഹക്കത്തുകള്‍", മുത്തിനും മുത്തേ... കരളിന്‍റെ കരളേ... എന്നൊക്കെ പറഞ്ഞു തുടങ്ങുന്ന ആദ്യ വരികള്‍, (ഹോ അതൊക്കെ ഒരു കാലം...) അതൊക്കെ ഏഴല്ല എഴുപതിനായിരം വട്ടം വായിച്ചാലും മതിയാവില്ലായിരുന്നു. അത് വായിക്കുമ്പോ കിട്ടുന്ന ആ ഒരു സുഖമുണ്ടല്ലോ, ആ സുഖം ലോകത്ത് വേറെ എന്തിനെങ്കിലും ഉണ്ടോ എന്ന് ഇന്നുവരെ ഞാന്‍ കണ്ടു പിടിച്ചിട്ടില്ല.

                   കൂടെ പഠിച്ച കുട്ടികള്‍ക്ക് എല്ലാവര്‍ക്കും എന്നോട് അസൂയ തോന്നിയിരുന്ന കാലമായിരുന്നു അത്. ഉച്ചക്ക് ചോറ് തിന്ന് കഴിഞ്ഞാല്‍ എന്‍റെ പാത്രം അവൾ കഴുകിത്തരുമ്പോള്‍, ഞങ്ങടെ അടുത്ത് പാത്രം കഴുകി നിൽക്കുന്ന ചങ്ങാതിമാരെ മുഖത്ത് നോക്കി ഞാന്‍ എന്‍റെ ആ ഒരു ചിരി ചിരിക്കും.... അപ്പൊ അവന്മാരുടെ മുഖം കാണണം, അണ്ടി പോയ അണ്ണാനെ പോലെ. പാവങ്ങള്‍.


                    അവളുടെ ഉപ്പ ദുബായില്‍ നിന്നും വന്നപ്പോള്‍ സമ്മാനങ്ങളിൽ നിന്ന് എനിക്ക് ഒരു പാര്‍ക്കറിന്‍റെ പേനയും ഒരു തേങ്ങാ കഷ്ണത്തിന്‍റെ ഫോട്ടോ  ഉള്ള കവറിലുള്ള ചോക്ലേറ്റും തന്നു. ഇത് മാത്രമേ ഉള്ളോ എന്ന് ചോദിച്ചപ്പോള്‍ ആരും കാണാതെ കവിളില്‍ ഒരു മുത്തം തന്ന് ഓടിപ്പോയതും ഞങ്ങളുടെ പ്രണയത്തിന്‍റെ തീവ്രത കൂട്ടി.

                        അങ്ങനെ ജോറായി ഞങ്ങളുടെ പ്രണയം മുന്നേറി. ഞങ്ങള്‍ +2 വിലേക്ക് ജയിച്ചു കയറി. അങ്ങനെയിരിക്കെയാണ് അവളെ സഖി വന്നിട്ട് എന്നോട് ആ സത്യം  പറഞ്ഞത്. "ഓളെ കെട്ടാന്‍ ഒരു ഇമ്മിണി ബല്യ ദുബായ്ക്കാരന്‍ വന്നിട്ടുണ്ട്, പത്താന്തിയാണ് കല്യാണം". ഞാന്‍ ആകെ വല്ലാതായി.

ഞാന്‍ അവസാനമായി അവളെ  കാണാന്‍ തീരുമാനിച്ചു. അവളെന്നെ കാണാന്‍ കൂട്ടാക്കിയില്ല." ഈ എന്നോടിത് മാണ്ടെയ്നു തച്ചു, നീ ആരാന്നാടി അന്‍റെ വിജാരം, നീ പോയാല്‍ നിന്‍റെ കൂട്ടുകാരി അത്രേ ഉള്ളു എനിക്ക്, നീ പോയി നിന്‍റെ പണി നോക്കടി പന്ന *&^%%@#$%^$#@#മോളെ" എന്ന് ഒരു കത്തില്‍ എഴുതി അവളുടെ സഖി വശം അവള്‍ക്ക് കൊടുത്തയച്ചു. 

                     പിന്നീട് അവള്‍ സ്കൂളിലേക്ക് വന്നിട്ടേയില്ല. അവസാനമായി പെരിങ്കൊല്ലന്‍ തോടും പാടവും കടന്ന് അവള്‍ പോയ വഴി നോക്കി അല്‍പനേരം നിന്നു. അപ്പോഴേക്കും അവളുടെ  സഖി ആ വഴി നടന്നു വന്നു. അവളെന്നോട് മനോഹരമായ ഒരു പുഞ്ചിരി തൂകി.  അപ്പോള്‍ ആ പുഞ്ചിരി ആ വൃത്തികെട്ട പൂച്ചക്കണ്ണിയുടേതിനേക്കാള്‍ മനോഹരമായി തോന്നി.......

17 അഭിപ്രായങ്ങൾ:

  1. പ്രേമം ഒരു രോഗമാണെന്നു പലരും പറയുന്നത് വെറുതെയല്ല അല്ലെ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. രോഗമാണോ?
      ആഷി ആദ്യ വായനക്കും അഭിപ്രായത്തിനും ഒരുപാട് നന്ദി

      ഇല്ലാതാക്കൂ
  2. ചന്തുവിന്റെ ജീവിതം ഇനിയും ബാക്കി.

    :)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കാവിലമ്മേ ശക്തി തരൂ....
      ശാഹിദ്ക്കാ വായനക്കും അഭിപ്രായത്തിനും ഒരുപാട് നന്ദി

      ഇല്ലാതാക്കൂ
  3. നായകന് നായികയോട് പ്രേ മമൊന്നും ഉണ്ടായിരുന്നില്ല. അവൾ വല്യ ദുബായിക്കാരന്റെ മകളായതു കൊണ്ടുള്ള ഒരാകർഷണം മാത്രം. അതവൾ നേരത്തെ തന്നെ പക്വതയോടെ മനസ്സിലാക്കിയിരുന്നു.

    പെൺകുട്ടികൾ ആൺകുട്ടികളേക്കാൾ മുന്നേ പക്വത നേടും. ബുദ്ധിമതിയായ അവൾ കാമുകനെ കുറെ കുരങ്ങുകളിപ്പിച്ചിട്ട് തന്റെ കാര്യം നോക്കി പോയി. മിടുമിടുക്കി ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വായനക്കും അഭിപ്രായത്തിനും ഒരുപാട് നന്ദി....

      പ്രേമം ഉണ്ടായില്ല എന്ന് മാത്രം പറയരുത്. ഞാനീ ബൂലോഗത്ത് പാടി പാടി നടന്ന് മരിക്കും. ഈ പക്വത വലിയൊരു സംഭവം തന്നാലെ? 

      ഇല്ലാതാക്കൂ
  4. പ്രേമത്തേക്കുറിച്ച്‌ നമുക്കൊന്നുമറിയില്ലാത്തതുകൊണ്ട്‌ അഭിപ്രായം പറയുന്നില്ല.(ഇനിയും നല്ല പ്രേമങ്ങളിൽ ഏർപ്പെടാനും തോഴിമാരെ പ്രണയാവശിഷ്ടമായി നേടാനും സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ)

    ആദിയുടെ കൂടപ്പിറപ്പായ അക്ഷരത്തെറ്റുകൾ ഇല്ലാതായല്ലോ.ഇപ്പോ ഇതൊരു ചാറ്റ്‌ റൂം എന്ന അവസ്ഥ മാറി ഒരു ബ്ലോഗായി.


    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പ്രേമത്തെ കുറിച്ച് ഒന്നും അറിയില്ലാലേ?( ഹും നടക്കട്ടെ)
      വല്ലാത്തൊരു പ്രാർത്ഥന ആയിപ്പോയി.( ഇത് മാണ്ടെയ്നു)

      അക്ഷരത്തെറ്റുകൾ ശരിയാക്കാൻ ഒരാളെ നിയമിച്ചു.
      വായനക്കും അഭിപ്രായത്തിനും പ്രാർത്ഥനക്കും നന്ദിയുണ്ട്

      ഇല്ലാതാക്കൂ
  5. ഹാ ഹാ ഹാാ.ആളെ നിയമിച്ചോ?നമ്മളറിഞ്ഞില്ലല്ലോ.ഈ ചെക്കനെക്കൊണ്ട്‌ തോറ്റു.

    മറുപടിഇല്ലാതാക്കൂ
  6. ചെക്കൻ ആള് മോശമല്ലല്ലോ. സ്ഥിരം പ്രേമം ആയിരുന്നു അല്ലേ. അതൊക്കെ നല്ല കാലം. കഥയുടെ അവസാനം 'വൃത്തികെട്ട' എന്ന വാക്കു വേണ്ടിയിരുന്നില്ല. പകരം പൂച്ചക്കണ്ണിയുടെ പുഞ്ചിരിയും മനോഹരമായി തോന്നി എന്ന് പറഞ്ഞിരുന്നുവെങ്കിൽ കുറേക്കൂടി രാസമായേനെ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അങ്ങനൊന്നുല്ല. പൊട്ടിതെറിച്ച് നടക്കണ പ്രായത്തിലെ കുസൃതികളാണ്. പ്രണയം എന്നും ആകർഷണം എന്നും ഒക്കെ പറയാം.
      കഥയിലെ അവസാനം സഖിയാണ് പുഞ്ചിരിക്കുന്നത്. പൂച്ചക്കണ്ണിയോടുള്ള ദേഷ്യവും വെറുപ്പും പ്രകടിപ്പിക്കാനാണ് വൃത്തികെട്ട ഉപയോഗിച്ചത്.
      വായനക്കും അഭിപ്രായത്തിനും നിർദ്ദേശത്തിന്നും ഒരുപാട് നന്ദി

      ഇല്ലാതാക്കൂ
  7. ഒരു ന്യൂ ജെനെറേഷൻ പ്രണയകഥ ..കൊള്ളാം ..അക്ഷരപിശാചും കുറവ് ..ചെക്കൻ തെളിഞ്ഞു ..ആശംസകൾ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അക്ഷരപിശാചിനെ ഓടിക്കാൻ ഒരാൾ സഹായിച്ചു. കഥ ഇഷ്ട്ടായി എന്നറിഞ്ഞതിൽ സന്തോഷം.
      വായനക്കും അഭിപ്രായത്തിനും ഒരുപാട് നന്ദി

      ഇല്ലാതാക്കൂ
  8. yes. വായനക്കും അഭിപ്രായത്തിനും നന്ദി

    മറുപടിഇല്ലാതാക്കൂ