7/10/16

വെറുതെ ഒരു മോഹം

                                     +2 വിന് പഠിക്കുന്ന കാലം. ആ സമയം ഞങ്ങള്‍ക്ക് പ്രാക്ടിക്കല്‍ ക്ലാസുകള്‍ ഉച്ചക്ക് ശേഷം ആയിരുന്നു. ഞാന്‍ ക്ലാസ് ഒക്കെ കഴിഞ്ഞ് വളരെയേറെ ക്ഷീണിതനായി വരാന്തയില്‍ കൂടി നടന്നു വരികയായിരുന്നു. പെട്ടന്നാണ് അവളെന്‍റെ മുന്നില്‍ വന്നു പെട്ടത്... ഞാനൊരു നിമിഷം നിശ്ചലമായി നിന്നുപോയി. അന്നായിരുന്നു ഞാനവളെ ആദ്യമായി കണ്ടത്. ഇതിനുമുന്‍പ് ഒരിക്കലും ഞാനവളെ ആ ക്യാംപസില്‍ കണ്ടിട്ടില്ല. കണ്ട ആ നിമിഷം തന്നെ എനിക്കവളെ ഒരുപാട് ഇഷ്ടപ്പെട്ടു. ഞാന്‍ നോക്കി നില്‍ക്കെ അവള്‍ വേഗത്തില്‍ എന്‍റെ കണ്ണില്‍നിന്നു മാഞ്ഞുപോയി. ആ നിമിഷം മുതല്‍ ഞാന്‍ അവളെക്കുറിച്ച് ചിന്തിക്കുവാന്‍ തുടങ്ങി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഒക്കെയും ഞാനവളെ കാണാന്‍ ശ്രമിച്ചു. എന്‍റെ ചങ്ക് ബ്രോസ് ഇതെങ്ങനയോ  മനസ്സിലാക്കി. ഒടുവില്‍ ഞാന്‍ എന്‍റെ ആഗ്രഹം അവരോട് പറഞ്ഞു. അവര്‍ എനിക്ക് വേണ്ടി കഷ്ടപ്പെട്ട്  അവളെക്കുറിച്ച് അന്വേഷിച്ചു. അവര്‍ക്ക് അവളെക്കുറിച്ച് നല്ലത് മാത്രമേ പറയാനുണ്ടായിരുന്നുള്ളൂ.

                  അവളെക്കുറിച്ച് വീട്ടില്‍ ഒന്ന് പറഞ്ഞാലോ എന്ന് ഞാന്‍ ചിന്തിച്ചു. ഒടുവില്‍ ഏല്ലാ ഭാവിഷത്തുക്കളും അനുഭവിക്കാന്‍ തയ്യാറെടുത്ത് ഞാന്‍ ഉമ്മയോട് അവളെക്കുറിച്ച് പറഞ്ഞു. തുടര്‍ന്നുള്ള സംഭവത്തെക്കുറിച്ച് ഞാന്‍ പറയേണ്ടതില്ലല്ലോ...?

            വെടിക്കെട്ടിന് തീ കൊളുത്തിയ അവസ്ഥയായിരുന്നു വീട്ടില്‍. അങ്ങനെ ഈ വിവരം ഉപ്പാടെ ചെവീലെത്തി. "ഇനി മേലാല്‍ ഈ കാര്യം നീ ഇവിടെ പറഞ്ഞുപോകരുത്. മര്യാതക്ക് പഠിച്ച് മാര്‍ക്ക് വാങ്ങാന്‍ നോക്ക്. വേറെ വല്ല മോഹവുമുണ്ടെങ്കില്‍ അത് നടക്കില്ല". ഉപ്പയുടെ വാക്കുകള്‍ എന്‍റെ സ്വപ്നത്തിന്‍റെ ചിറകരിഞ്ഞു.

        എത്ര ശ്രമിച്ചിട്ടും ആ രൂപം മനസ്സില്‍ നിന്നും മായുന്നില്ല. അത്രയ്ക്ക് ഇഷ്ടപ്പെട്ടുപോയി. ഇനി എന്ത് ചെയ്യും? ഒടുവില്‍ ഉറച്ച തീരുമാനം എടുത്തു. മറക്കുക,,,, അത് മാത്രമേ വഴിയുണ്ടായിരുന്നുള്ളു. അന്ന് മുതല്‍ ഞാന്‍ " എന്‍ഫീല്‍ഡ് " ബൈക്കിനോടുള്ള മോഹം ഉപേക്ഷിച്ചു. റൂട്ടിലോടുന്ന ബസ്സാണ് എനിക്ക് പറ്റിയ വാഹനമെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.


9 അഭിപ്രായങ്ങൾ:

 1. കൊള്ളാം .. എഴുത്തിന് സൗന്ദര്യമുണ്ട് .ഒരു മിനിക്കഥ വായിച്ചാ സുഖം ..ആശംസകൾ

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നന്ദി ഈ വരവിനും... അഭിപ്രായം രേഖപ്പെടുത്തിയതിനും...

   തുടർന്നും പ്രതീക്ഷിക്കുന്നു.

   ഇല്ലാതാക്കൂ
 2. അതെ ആദി , അല്ലേലും ഈ " എന്‍ഫീല്‍ഡ് " ബൈക്കിനേക്കാളും നല്ലതു റൂട്ടിലോടുന്ന ബസ്സുതന്നെയാ... പിന്നല്ല :)

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അത് ശരിയാ...
   shaheem ഇക്ക നന്ദി ഈ വരവിനും, അഭിപ്രായം രേഖപ്പെടുത്തിയതിനു

   ഇല്ലാതാക്കൂ
 3. അല്ല പിന്നെ നമുക്ക് ബസ്സ് മതി
  എന്നാ ഈ എൻഫീൽഡൊക്കെ ഉണ്ടായെ . . .
  നല്ല എഴുത്ത്

  മറുപടിഇല്ലാതാക്കൂ
 4. അല്ല പിന്നെ നമുക്ക് ബസ്സ് മതി
  എന്നാ ഈ എൻഫീൽഡൊക്കെ ഉണ്ടായെ . . .
  നല്ല എഴുത്ത്

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. എന്നാലും enfield ന്റെ മുകളിൽ പൊട്ടിച്ചു പോണ സുഗം ഒന്ന് വേറെ തന്നെയാണ്...
   ഈ വരവിനും അഭിപ്രായത്തിനും ഒരുപാട് നന്ദി...

   ഇല്ലാതാക്കൂ
 5. മറുപടികൾ
  1. ഉപ്പയും അന്ന് ഇത് തന്ന പറഞ്ഞത്
   ഈ വായനക്കും,
   അഭിപ്രായത്തിനും ഒരുപാട് നന്ദി...

   ഇല്ലാതാക്കൂ