3/10/16

എഴുത്ത്

                   ഒരു പേനയും പേപ്പറുമായി ഈ ഇരിപ്പ് ഇരിക്കാന്‍ തുടങ്ങിയിട്ട് രണ്ടുദിവസായി. കഥ എഴുതാം എന്ന് വെച്ചാല്‍ അത് എനിക്ക് ആറിയത്തില്ല. ആള്‍ക്കാരുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ പറ്റിയ ഒരു വിഷയമുണ്ട്‌, സ്ത്രീയും പീഡനങ്ങളും. പക്ഷെ അതില്‍ എനിക്കാണേല്‍ ഒട്ടും താല്‍പര്യവും ഇല്ല. പക്ഷെ എന്തെങ്കിലും ഒന്ന് എഴുതിയല്ലേ പറ്റു. എന്ത് എഴുതും....?

                                 ചുമ്മാ ബോറടിച്ചിരിക്കുമ്പോള്‍ ഫേസ്ബുക്കില്‍ ഇടാനും, കൂടെയുള്ള ചങ്ങായിമാര്‍ക്ക് വേണ്ടി എന്തെങ്കിലും ചളികളും എഴുതിക്കൂട്ടും എന്നല്ലാതെ വേറെന്ത് എഴുതാന്‍. അങ്ങനെ എഴുതുന്നതിനും എഴുതി കൊടുക്കുന്നതിനും ടോപ്പിക് വേണ്ടല്ലോ.... കൊച്ചു കൊച്ചു പോയത്തങ്ങള്‍ അല്ലങ്കില്‍ പ്രേമത്തെക്കുറിച്ചോ ന്യൂ ജനറേശന്‍ ഭാഷയില്‍ പറഞ്ഞാല്‍ നല്ല കട്ട ചളികള്‍ അങ്ങനെ എന്തെല്ലാം ഉണ്ട് എഴുതി കൈമാറാന്‍. കൂട്ടുകാരുമൊത്ത് സൊറയും പറയാം. ഇനി എങ്ങാനും വല്ല ടോപ്പിക്കും കിട്ടീട്ട് എഴുതുന്നത് കണ്ടാല്‍ അപ്പൊ ഉമ്മ വിളിക്കും. എന്തെങ്കിലും പണിയും തരും. എന്തിനാ വെറുതെ പൊല്ലാപ്പ്...?

                               ശ്ശെടാ...! ഇപ്പഴും എഴുതാനുള്ള ഒരു ടോപ്പിക്ക് കിട്ടിയില്ലല്ലോ? എന്താ ഇപ്പോ എഴുതാ? ഒരു ലവ് ലെറ്റര്‍ എഴുതിയാലോ? ഹ ഹ ഹ നല്ല കാര്യമായി. ഈ ലവ് ലെറ്റര്‍ എന്ന് പറയുന്നത് എഴുതി സൂക്ഷിച്ച് വെക്കാന്‍ ഉള്ളത് അല്ലല്ലോ? ആര്‍ക്കെങ്കിലും കൊടുക്കാനുള്ളതല്ലേ?  ആര്‍ക്ക് കൊടുക്കും?  ഇനി ഏതെങ്കിലും ഒരു സുന്ദരി ആ ലെറ്റര്‍ സ്വീകരിച്ചാലോ... അയ്യോ വേണ്ടായേ.... കമിതാക്കളുടെ കഷ്ടപ്പാട് ദിവസവും കാണുന്നവന ഞാന്‍.... എപ്പഴും വട്ട്സപ്പില്‍ മെസേജ് അയക്കണം, എല്ലാരും ഉറങ്ങുമ്പോള്‍ അവരുമാത്രം ഉണര്‍ന്നിരിക്കും. എന്നിട്ട് പുതപ്പിന്‍റെ ഉള്ളിലോ, ജനലിന്‍റെ അടുത്തോ ഒക്കെ പോയിനിന്നും ഇരുന്നും കിടന്നും ഒക്കെ ഫോണ്‍ ചെയ്യണം. കഷ്ടകാലത്തിനു ബാത്ത്റൂമില്‍ പോകാനോ മറ്റോ ഉപ്പയോ ഉമ്മയോ  എഴുന്നേറ്റ് പുറത്ത് വരുമ്പോ  പതുങ്ങിയുള്ള സംസാരം കേട്ടാലോ? പിന്നെ ചോദ്യം ചെയ്യലായി അടിയായി, വഴക്കായി, പിന്നെ ഉപ്പാന്‍റെ വക ഒരു ചോദ്യം ചെയ്യലുണ്ട് കണ്ണുരുട്ടീട്ട്.


                     "ആരെയാട നീ ഈ നട്ടപ്പാതിരാക്ക് വിളിക്കണത്"

ഉമ്മയുടെ കരച്ചില്‍ ഉപദേശം. പിന്നെ ഉപദേശവും ചോദ്യംചെയ്യലും ഒന്നും സഹിക്കാന്‍ പറ്റാതെ അവളേയും സങ്കടപ്പെടുത്തി, വേണോ, വേണ്ടയോ എന്ന ചിന്തയില്‍ ചടഞ്ഞിരിക്കണം. അത് കൊണ്ട് മാത്രം,
വേണ്ട.

                                  വേണ്ട. എനിക്ക് ലവ് ലെറ്ററും എഴുതണ്ട. എന്തിനാണ് വെറുതെ അട്ടയെ പിടിച്ച മെത്തയില്‍ കിടത്തുന്നത്...? എഴുതാതിരുന്നാല്‍ പോരെ?
                                              എന്‍റെ പൊന്നേ എനിക്ക് ഒന്നും എഴുതുകയേ വേണ്ട....!7 അഭിപ്രായങ്ങൾ:

 1. അങ്ങിനെ പറഞ്ഞാൽ പറ്റില്ല.
  എന്തെങ്കിലും എഴുതിയെ തീരൂ...

  :)

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഉണ്ടാക്കി പോയില്ലേ...
   എഴുതിയല്ലേ പറ്റു...

   നന്ദി ഈ വരവിനും... അഭിപ്രായം രേഖപ്പെടുത്തിയതിനും...

   ഇല്ലാതാക്കൂ
 2. ആദീ ഈ വൈഖരിയെന്നാലെന്താ???

  മറുപടിഇല്ലാതാക്കൂ
 3. ആദീ ഈ വൈഖരിയെന്നാലെന്താ???

  മറുപടിഇല്ലാതാക്കൂ
 4. ക്ഷമിക്കണം,കന്നി വൈഖരി ഇപ്പോഴാണ് വായിച്ചത്,ഇപ്പോൾ അർത്ഥം മനസ്സിലായി

  മറുപടിഇല്ലാതാക്കൂ
 5. ക്ഷമിക്കണം,കന്നി വൈഖരി ഇപ്പോഴാണ് വായിച്ചത്,ഇപ്പോൾ അർത്ഥം മനസ്സിലായി

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഹാവു..
   കണ്ടല്ലോ സന്തോഷമായി. ഇല്ലെങ്കിൽ ഞാൻ വിശദീകരിച്ച് പാട് പെടുമായിരുന്നു...

   ഈ വരവിനും വായനക്കും അഭിപ്രായത്തിനും ഒരു പാട് നന്ദി..

   തുടർന്നും ഇത് വഴിയെ പ്രതീക്ഷിക്കുന്നു.

   ഇല്ലാതാക്കൂ