21/9/16

കന്നി വൈഖരി


     ഇങ്ങനൊന്നും നോക്കണ്ട, കണ്ണ് പുറത്ത് ചാടും. വൈഖരി എന്ന് കേട്ടപ്പോ ഇത് എന്തേത്ത് സാദനാണെന്ന് ഒന്ന് ചിന്തിച്ചോ?
      എങ്കിൽ ചുമ്മ ഓരോന്ന് ചിന്തിച്ച് കൂട്ടണ്ട. സംഭവം സിംബിളാണ്. പക്ഷേ പവർഫുളാണ്. അതായത്, ഭാഷയുടെ ജാഗ്രദാവസ്ഥയാണ് വൈഖരി. ഉച്ച സ്വരത്തിൽ പുറത്ത് വരുന്ന ചിന്ത അഥവാ ചിന്തയുടെ ശബ്ദരൂപമാണ് വൈഖരി. ആദിയുടെ ഒരു കുഞ്ഞു ബ്ലോഗാണ് വൈഖരി.  നോട്ടം കണ്ടിട്ട് മനസ്സിലായില്ലാന്ന് തോന്നുന്നുണ്ടല്ലോ.....! സാരമില്ല, ഒരു തവണ കൂടി പറയാം.
       ധ്വനി രൂപത്തിലുള്ള ഭാഷാ വ്യവഹാരത്തെയാണ് വൈഖരി എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അതേയ് ഇത്ര സിംബിളായി ഇനി പറഞ്ഞ് തരാൻ എനിക്ക് അറിയില്ല.
         യോഗശാസ്ത്ര പ്രകാരം ഒരു ചിന്ത വാക്കായി മാറുന്നതിന്നെ നാലായി തിരിച്ചിരിക്കുന്നു.
1) പരാ:- ചിന്തയുടെ ഏറ്റവും ആദ്യത്തെ പ്രകടമല്ലാത്ത അവസ്ഥയാണിത്.
2) പശ്യന്തി :- ഇതിനർത്ഥം കാണുന്നു എന്നാണ്. മനസ്സിലുണ്ടായ ചിന്തയെ തിരിച്ചറിയുന്ന അവസ്ഥയാണിത്.
3) മധ്യമാ :- മനസ്സിലുണ്ടായ ചിന്ത ഈ അവസരത്തിൽ ഒരു മാധ്യമം അവലംബിക്കുന്നു.
4) വൈഖരി :- മസ്സിലുണ്ടായ ചിന്തകൾ വാക്കായി പുറത്ത് വരുന്നു.
      ഇപ്പോ ഏകദേശം എല്ലാം ഠk ആയില്ലേ? ഇല്ലങ്കിൽ ഇനി മനസ്സിലാക്കണ്ട. അല്ല പിന്നെ......!
         അയ്യോ പറഞ്ഞ് പറഞ്ഞ് ഞാനാണിപ്പോ കാട് കയറിയത്. ഞാൻ പറയാൻ ഉദ്ദേശിച്ചത് പറയാൻ മറന്നു. ഇനി വിശയത്തിലേക്ക് വരാം....

എവിടെ തുടങ്ങണം, എന്ത് എഴുതണം, എങ്ങനെ എഴുതണം എന്നൊന്നും ആദിക്ക് ഒരു നിശ്ചയവും ഇല്ല. എഴുത്തും വായനയും അറിയാത്ത ചെറിയ കുഞ്ഞിന്റെ കയ്യിൽ പെൻസിൽ കിട്ടിയ പോലെയാണ് ഇപ്പോഴെന്റെ അവസ്ഥ . 
          പാഠപുസ്തകത്തിലെ സത്യങ്ങൾക്കപ്പുറം സമൂഹത്തിന്റെ നേരും നെറിയും ഉൾക്കൊള്ളുവാനുള്ള ആദിയുടെ എളിയ ശ്രമമാണിത്. സമയവും സന്ദർഭവും ഒത്തിണങ്ങിയത് കൊണ്ട് തന്നെ ചിന്തകൾ വർണാഭമായ മറ്റൊരു ലോകത്തേക്ക് കുതിച്ചുകൊണ്ടിരിക്കുന്നു. പക്ഷേ ആ ചിന്തകളൊന്നും പേപ്പറിലേക്ക് പതിയുന്നില്ല എന്നതാണ് സത്യം.
        ജീവിത മൂല്യങ്ങൾക്കപ്പുറം ലാഭേച്ഛ ലക്ഷ്യമിട്ട് ജീവിതത്തിന്റെ പൊലിമ നഷ്ടപ്പെടുത്തുന്ന, കൊന്നും കൊല്ലിച്ചും നടക്കുന്ന സമൂഹത്തിന്റെ മുന്നിലേയ്ക്ക് എതിർപ്പിന്റെ സ്പന്ദനമായി മുന്നേറുക എന്നൊന്നും "വൈഖരി"ക്ക് ലക്ഷ്യമില്ല.
    
         തോന്നുന്നത് തോന്നുമ്പോ തോന്നിയപോലെ എഴുതുക എന്നത് മാത്രമാണ് ലക്ഷ്യം. 

   ആദ്യത്തെ ബ്ലോഗായത്കൊണ്ട് വിജയം എത്രത്തോളമെന്ന് അറിയില്ല. വായനക്കാരാണ് വിലയിരുത്തേണ്ടത്. വൈഖരിയുടെ യാത്ര ആരംഭിക്കുകയാണ്. 
സ്വീകരിക്കുമല്ലോ....?

(NB :- ഈ പോസ്റ്റ് കണ്ട് വിലയിരുത്തരുത് പ്ലീസ്)
?

2 അഭിപ്രായങ്ങൾ:

  1. ഈ പോസ്റ്റ്‌ കണ്ട്‌ വിലയിരുത്തുന്നില്ല.നല്ല നല്ല എഴുത്തുകൾ കൊണ്ട്‌ ബൂലോഗം ഇളക്കിമറിയ്ക്കാൻ കഴിയട്ടെ.

    ആദ്യ
    അഭിപ്രായക്കാർക്ക്‌
    പ്രത്യേക ചെലവുണ്ട്‌ കേട്ടോ !പിന്നെ അറിഞ്ഞില്ല കേട്ടില്ല എന്ന് പറയരുത്‌.

    നല്ലൊരെഴുത്തുകാരനാകട്ടെ!!!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സുധിച്ചേട്ട അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി....
      ചിലവൊക്കെ തരാം.....

      ഇല്ലാതാക്കൂ